അതേ, ദിവ്യ വചനങ്ങളുടെ പ്രകാശം പരത്താൻ കുഞ്ഞു ഹൃദയങ്ങളിലേക്ക് meo
വീണ്ടുമെത്തുന്നു.
എന്താണ് MEO HIFZ?
10 വയസിനും 14 വയസിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കാനുള്ള സുവർണാവസരമാണ് meo hifz.
എങ്ങനെയാണ് ഈ കോഴ്സ് നടക്കുക?
റേഡിയോ ഇസ്ലാം വഴിയാണ്
ക്ലാസുകൾ നടക്കുക. ആഴ്ചയിൽ 2 ദിവസം വൈകിട്ട് ഇന്ത്യൻ സമയം 7:30 - 8:30 Radio islam ലൂടെ
തത്സമയ ക്ലാസുകൾ നൽകുകയും, വാട്സപ് ക്ലാസ്റൂമുകൾ വഴി മെന്ററിങ് സാധ്യമാക്കുകയും
ചെയ്യുന്നു.
എങ്ങനെയാണ് ഇതിൽ പങ്കെടുക്കുക?
പങ്കെടുക്കന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ
പൂർത്തിയായാൽ വാട്സപ് ക്ലാസ്റൂമിലേക്ക് അഡ്മിഷൻ ലഭിക്കും. കോഴ്സ് വർക്കുകളും
നിർദേശങ്ങളും ഇത് വഴിയാണ് ലഭ്യമാക്കുന്നത്.
എന്നാണ് കോഴ്സ് തുടങ്ങുന്നത്?
ഇപ്പോൾ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടക്കുകയാണ്. 3 മാസം നീണ്ടു
നിൽക്കുന്ന കോഴ്സിന് 2020 ഒക്ടോബർ 5 ന് തുടക്കം കുറിക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഇതോടൊപ്പം നൽകിയ ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ
ചെയ്യുന്നവർക്ക് വാട്സപ് വഴി തുടർ നിർദേശങ്ങൾ നൽകുന്നതാണ്.
ഏത് ഭാഗമാണ് പഠിപ്പിക്കുക?
വിശുദ്ധ ഖുർആനിലെ 28 മത്തെ ജുസുഉ ആയ ഹാമീം ജുസുഉ ആണ് സിലബസായി
നിശ്ചയിച്ചിരിക്കുന്നത്.